എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും

Share

മസ്‌കറ്റ്: എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റില്‍ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ എത്തും.

എയര്‍ ഇന്ത്യ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്