സിംഗപ്പൂരില്‍ തലൈവരോ തലയോ ? 2014-ലെ ജില്ല Vs വീരം റിലീസിന് സമാനമായ സാഹചര്യം

സിംഗപ്പൂരില്‍ തലൈവരോ തലയോ ? 2014-ലെ ജില്ല Vs വീരം റിലീസിന് സമാനമായ സാഹചര്യം
maxresdefault

സിംഗപ്പൂര്‍ : 2019-ലെ പൊങ്കല്‍ സിനിമ പ്രേമികള്‍ക്ക് ആവേശകരമായിരിക്കുകയാണ്.രജനികാന്തിന്‍റെ പേട്ടയും ,അജിത്തിന്‍റെ വിശ്വാസവും ജനുവരി 10-നു റിലീസ് ചെയ്യാനൊരുങ്ങുകയാണ്.രണ്ടുപേര്‍ക്കും വന്‍ ആരാധകരുള്ള സിംഗപ്പൂരില്‍ ആരാവും വിജയിക്കുക എന്നത് പ്രവചിക്കാന്‍ സാധ്യമല്ലപേട്ടയുടെ ട്രെയിലറിനു ചുട്ട മറുപടിയുമായി വിശ്വാസം ട്രെയിലര്‍ ഇന്നു റിലീസ് ചെയ്തതോടെ ആവേശം കൊടുമ്പിരികൊണ്ടിരിക്കുകയാണ് .

2014-ല്‍ വിജയ്‌ നായകനായ ജില്ലയും , അജിത്‌ നായകനായ വീരവും പൊങ്കലിന് റിലീസ് ചെയ്തപ്പോള്‍ സിംഗപ്പൂരില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് തന്നെ നിരത്തിലിറങ്ങേണ്ട അവസ്ഥ വന്നിരുന്നു .4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടുപേരുടെ സിനിമ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുന്നത്.

ഇതിനോടകം തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ ഷോകള്‍ കയ്യടക്കാനുള്ള ശ്രമവുമായി രണ്ടു സിനിമയുടെയും സിംഗപ്പൂര്‍ വിതരണക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട് .സിംഗപ്പൂരിലെ എല്ലായിടത്തും ഏറ്റവും കൂടുതല്‍ ഷോകള്‍ കാണിക്കാനുള്ള മത്സരം കൂടുതല്‍ ആരാധകര്‍ക്ക്  ആദ്യദിനം സിനിമ കാണുവാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്‌ .എന്തായാലും ഈ പൊങ്കല്‍ തലൈവരുടെയോ ,തലയുടെയോ എന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും .

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്