അലീഷ മൂപ്പന്‍ ‘ആസ്റ്റര്‍’ ഡെ. മാനേജിങ് ഡയറക്ടര്‍

അലീഷ മൂപ്പന്‍ ‘ആസ്റ്റര്‍’ ഡെ. മാനേജിങ് ഡയറക്ടര്‍

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്റായി അലീഷ മൂപ്പനെ നിയമിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ മകളാണ് അലീഷ മൂപ്പന്‍. നേരത്തേ ഗ്രൂപ്പിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ എക്സിക്ടൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായി പ്രവര്‍ത്തിക്കുകയായിരുന്നു അലീഷ മൂപ്പൻ.

അമേരിക്കയിലെയും യു.കെയിലെയും മുന്‍നിര സാമ്പത്തിക  സ്ഥാപനങ്ങളില്‍ ഏഴുവര്‍ഷത്തോളം ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ച ശേഷമാണ് അലീഷ ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചുമതലയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അലീഷക്ക് ഡെപൂട്ടിഡി മാനേജിങ് ഡയറക്ടറായി സ്ഥാനകയറ്റം നല്‍കാന്‍ തീരുമാനിച്ചതെന്ന് ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒൻപത് രാജ്യങ്ങളിലായി മുന്നൂറിലേറെ സ്ഥാപനങ്ങൾ ആസ്റ്റർ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ