അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു

പ്രശസ്തമായ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ പൗര്‍ണമി നാള്‍ എത്തുമ്പോഴേക്കും ഹിമലിംഗം പൂര്‍ണരൂപത്തിലെത്തും.ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ്  അമര്‍നാഥ്‌ . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ  സൂചിപ്പിക്കുന്ന നാ

അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു
astro-amarnath.jpg.image.784.410

പ്രശസ്തമായ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ പൗര്‍ണമി നാള്‍ എത്തുമ്പോഴേക്കും ഹിമലിംഗം പൂര്‍ണരൂപത്തിലെത്തും.ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ്  അമര്‍നാഥ്‌ . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ  സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് രൂപം കൊണ്ടത് .ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ്  അമർനാഥ് ഗുഹാക്ഷേത്രം .

എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ രൂപം കൊണ്ടതിനേക്കാള്‍ ചെറുതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഹിമലിംഗം എന്നാണ് വിലയിരുത്തല്‍. കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില ഉയര്‍ന്നതുമാണ് ഇത്തരത്തില്‍ ചെറുതാകാന്‍ കാരണമായി റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്നും 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുവാക്ഷേത്രമാണ് അമര്‍നാഥിലുള്ളത്. നിലവില്‍ അമര്‍നാഥിലേക്കുള്ള പാത കനത്ത മഞ്ഞ് വീണ് തടസപ്പെട്ടിരിക്കുകയാണ്. തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴേക്കും യാത്ര സുഗമമാക്കുന്നതിനായി പാതകള്‍ നേരെയാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി അമര്‍നാഥ് ബോര്‍ഡ് അറിയിച്ചു.സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിലാണ് ക്ഷേത്രം.

ജൂണ്‍ ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ എത്തുന്ന ഹിമലിംഗത്തിന് ആറടിയിലധികം ഉയരമുണ്ടാകും. പൗര്‍ണമി മുതല്‍ കൃഷണപക്ഷത്തിലെ അമാവാസി വരെ ശിവന്‍ ഈ ഗുഹയില്‍ ഹിമലിംഗമായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാർവതീദേവിയായും കരുതിപ്പോരുന്നു. ഏകദേശം 5000 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്