ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി; ആമസോണിന് മുന്നറിയിപ്പുമായി സുഷമ; മാപ്പ് പറഞ്ഞില്ലെങ്കിൽ വിസ റദ്ദാക്കും
പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോണിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയിൽ ആമസോൺ കമ്പനി ഇന്ത്യൻ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വിൽക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോണിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയിൽ ആമസോൺ കമ്പനി ഇന്ത്യൻ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വിൽക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. വിൽപന തുടർന്നാൽ ആമസോൺ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകൾ സർക്കാർ റദ്ദുചെയ്യുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ അതുല്‍ ബോബെയെന്നയാളാണ് വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ കാനഡ ഹൈക്കമ്മീഷനെ വിഷയം പരിശോധിക്കാന്‍ ചുമതലപ്പെടുത്തി.അതേസമയം ബ്രിട്ടണ്‍, കാനഡ ഉള്‍പ്പെടെയുള്ള മറ്റ രാജ്യങ്ങളുടെ പതാകയുടെ നിറത്തിലും ആമസോണ്‍ ചവിട്ടി വില്‍പ്പനയ്‌ക്ക് വച്ചിട്ടുണ്ട്
