അമ്പൂരിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നു

Share

അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൽവ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നെന്ന് അയൽവാസി പറയുന്നു.

ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. സംഭവമറിഞ്ഞ പ്രദേശവാസികൾ വീട്ടിൽ എത്തുകയായിരുന്നു. തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഇതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്ഥിരമായി കുടുംബ പ്രശ്‌നങ്ങൾ നടന്നിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ടാണ് ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നത്. ആരാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭാര്യയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വ്യകത്മായ തെളിവുകൾ ലഭ്യമാകു എന്നാണ് പൊലീസ് പറയുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ