യുവനടി ജെസീക്ക കാംപെൽ കുഴഞ്ഞുവീണ് മരിച്ചു

Share

അമേരിക്കൻ യുവനടി (38) ജെസീക്ക കാംപെൽ അന്തരിച്ചു. കുടുംബം തന്നെയാണ് താരത്തിന്റെ മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 29-നാണ് ജസീക്കയുടെ മരണം സംഭവിച്ചതെന്ന് കുടുംബം പറയുന്നു. നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായ ജെസീക്ക, രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

1992-ൽ പുറത്തിറങ്ങിയ ഇൻ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചിൽഡ്രൻ' എന്ന ടി.വി. മൂവിയിലൂടെയാണ് ജെസീക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് മാത്യു ബ്രോഡെറിക്ക് റീസെ വിതെർസ്പൂൺ എന്നിവർക്കൊപ്പം 'ഇലക്ഷൻ' എന്ന കോമഡി സറ്റയറിന്‍റെ ഭാഗമായി. 1999 ൽ പുറത്തിറങ്ങിയ 'ഇലക്ഷൻ' എന്ന ഈ ചിത്രത്തിലൂടെയാണ് കാംപെൽ ശ്രദ്ധ നേടുന്നത്. തുടർന്ന് 'ഫ്രീക്ക്സ് ആൻഡ് ഗീക്ക്സ്' എന്ന സീരീസും താരത്തിന് പ്രശസ്തി നേടിക്കൊടുത്തിരുന്നു. ദി സേഫ്റ്റി ഒബ്ജക്റ്റ്സ്', 'ജംഗ്', 'ഡാഡ്സ് ഡേ' എന്നിവയാണ് ജസീക്കയുടെ മറ്റ് പ്രമുഖ ചിത്രങ്ങൾ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ