അദ്‌നാൻ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; വാളിൽ പാക് പ്രധാനമന്ത്രിയുടെ ചിത്രം

അദ്‌നാൻ  സാമിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; വാളിൽ പാക് പ്രധാനമന്ത്രിയുടെ ചിത്രം
image (1)

മുംബൈ: ഗായകൻ അദ്നാൻ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ തുര്‍ക്കിഷ് സൈബര്‍ ആക്രമണം. ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത തുര്‍ക്കിഷ് ഹാക്കേഴ്‌സായ അയ്യില്‍ദിസ് ടിം തന്നെയാണ് അദ്‌നാന്‍ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തിരിക്കുന്നത്.

അദ്‌നാന്‍ സാമിയുടെ പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ്. അദ്‌നാൻ സാമിയുടെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്. ബയോ ആയി അയ്യിൽദിസ് ടിം പാക്കിസ്ഥാനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാക്കിസ്ഥാനി, തുര്‍ക്കിഷ് പതാകകളും ഇവിടെ പതിപ്പിച്ചിട്ടുണ്ട്. പാക് പൗരനായിരുന്ന അദ്‌നാന്‍ 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടുന്നത്.

തിങ്കളാഴ്ച രാത്രി 11.40നായിരുന്നു അമിതാഭ് ബച്ചന്റെ ബ്ലോഗ് ഹാക്ക് ചെയ്യപ്പെട്ടത്. മുംബൈ പൊലീസ് ഇടപെട്ടതോടെ അര മണിക്കൂറിൽ ബച്ചന്റെ പേജ് പൂര്‍വ്വസ്ഥിതിയിലാക്കി. ബച്ചന്റെയും സാമിയുടെയും അക്കൗണ്ടുകളിൽ കവര്‍ ചിത്രമായി നൽകിയിരിക്കുന്നത് ഒരേ ചിത്രമാണ്.

ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്​ലൻഡ് തുർക്കി ഫുട്ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും ബച്ചന്റെ ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാൽ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ