അമൃത ടിവി സൂപ്പര്‍ അമ്മയും മകളും:  വിദ്യ വിനു, വേദിക നായര്‍ വിജയി

തിരുവനന്തപുരം:  വന്‍ ജനശ്രദ്ധനേടിയ അമൃത ടിവി ഒരുക്കിയ 'സൂപ്പര്‍ അമ്മയും മകളും' ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി.

അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി.

കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും.

പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപത്തിമൂലം എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു.

ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ ആയിരുന്നു. നടി സ്വാസിക ആങ്കറായി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ