ജംഷീറിൽ നിന്നും അഞ്ജലിയിലേക്ക്; ആ വീഡിയോ പങ്കുവച്ച് നടി

ജംഷീറിൽ നിന്നും അഞ്ജലിയിലേക്ക്; ആ വീഡിയോ പങ്കുവച്ച് നടി
anjali-ameer-jamsheer

നടി അഞ്ജലി അമീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജംഷീറിൽ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. വേദനയുടെയും ഒറ്റപ്പെടലിന്റെയും നാളുകളില്‍ നിന്ന് സന്തോഷപൂര്‍ണവും തൃപ്തികരവുമായ ജീവിതം കൈവരിച്ചതിന്റെ നാള്‍വഴികളാണ് ഈ ഫോട്ടോകളില്‍ നിഴലിക്കുന്നത് എന്ന് അഞ്ജലി പറയുന്നു.

നടി അഞ്ജലി അമീറിന്റെ ജീവിതകഥ സിനിമയാകുകയാണ്. ഒരുപക്ഷേ സിനിമ പോലെ തന്നെയായിരുന്നു അഞ്ജലിയുടെ ജീവിതവും. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മാണം. വി കെ അജിത്കുമാര്‍ ആണ് തിരകഥ.

https://www.instagram.com/p/B6QYB3wpH25/?utm_source=ig_web_copy_link

ജംഷീറിൽ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും അഞ്ജലി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയം തന്നെ താൻ പെണ്ണാണ് എന്ന് അറിയാമായിരുന്നതായും, ഏഴാം ക്ലാസിൽ പഠിക്കുന്നതു വരെ പെൺകുട്ടികളുടെ ടോയ്‌ലെറ്റ് ആയിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്നും അഞ്ജലി വ്യക്തമാക്കി.

കോഴിക്കോട് താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് അഞ്ജലി ജനിച്ചത്. ഉമ്മ ചെറുപ്പത്തിലെ മരിച്ച അഞ്ജലി പത്താം ക്ലാസ്സ് പാസായതോടെയാണ് തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിയുന്നത്. കുടുംബാംഗങ്ങൾക്കൊക്കെ എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അപമാനങ്ങൾ സഹിക്കാന്‍ കഴിയാതെ പതിനെട്ടാം വയസിൽ നാടുവിട്ടതാണ് ഞാൻ. കോയമ്പത്തൂരിലെയും ബാംഗ്ലൂരിലെയും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികൾക്കൊപ്പമാണ് ഞാൻ പിന്നീട് കുറേകാലം ജീവിച്ചത്,” ഒരു അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ അഞ്ജലി തുറന്നു പറഞ്ഞതിങ്ങനെ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ