ഒരു പോത്തിന്റെ വില 23 കോടിയോ

Share

ചണ്ഡിഗഡ്: രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലെ താരമാകുന്നു. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ ആളുകളെ ആകർഷിക്കുന്നത്.

മേളയിലെമ്പാടും നിരവധിപ്പേർ തേടിയെത്തിയ അൻമോലിന് 23 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് റോൾസ് റോയ്സ് കാറുകളുടേയും പത്ത് ബെൻസ് കാറുകളുടെ വില നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടും സഹോദരനെ പോലെ കരുതുന്ന അൻമോലിനെ വിൽക്കാൻ തയ്യാറല്ലെന്നാണ് അൻമോലിന്റെ ഉടമ ഗിൽ വിശദമാക്കുന്നത്.

പരിപാലനം വൻ ചെലവാണ് വരുത്തുന്നതെങ്കിലും അൻമോലിനെ വിൽക്കാൻ ഉടമയായ ഗിൽ തയ്യാറല്ല. ആഴ്ചയിൽ രണ്ട് തവണയാണ് അൻമോലിന്റെ ബീജം ശേഖരിക്കുന്നത്. അൻമോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗിൽ വിശദമാക്കുന്നത്.

ദിവസേന 1500 രൂപയിലേറെയാണ് അൻമോലിന്റെ ഭക്ഷണത്തിനായി ചെലവിടുന്നത്. ഡ്രൈ ഫ്രൂട്ട്സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് അൻമോലിന്റെ പ്രത്യേക ഡയറ്റ്. 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5 കിലോ പാൽ, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയിൽ കേക്ക്, നെയ്യ്, സോയാ ബീൻ, ചോളം എന്നിവയും അടങ്ങുന്നതാണ് അൻമോലിന്റെ ഡയറ്റ്.

ലുക്കിലെ ആകർഷണത്തിന് പുറമേ അൻമോലിന്റെ ബീജം തേടി മേളയിലെത്തുന്ന ക്ഷീര കർഷകരും ഏറെയാണ്. എട്ട് വയസാണ് അൻമോലിന്റെ പ്രായം. ഹരിയാനയിലെ സിർസയാണ് അൻമോലിന്റെ സ്വദേശം.നേരത്തെ മീററ്റിൽ നടന്ന ഓൾ ഇന്ത്യ ഫാർമേഴ്സ് സമ്മേളനത്തിലും അൻമോൽ തരംഗമായിരുന്നു.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ