Anna - ഒരു ലേഡി സ്പൈ ത്രില്ലർ

Share
Anna - ഒരു ലേഡി സ്പൈ ത്രില്ലർ
anna-2019-english-movie-review-pravasiexpress

സംഭവ ബഹുലമായ ഒരു സ്ത്രീ ജീവിതമാണ് അന്നയുടേത്. ഒരു പെണ്ണ് ആയതിന്റെ പേരിൽ മാത്രം  സഹിക്കേണ്ടി വരുന്ന പീഡനങ്ങളും  അധിക്ഷേപങ്ങളുമൊക്കെ അവളെ ഒരു  ഘട്ടത്തിൽ ആത്മഹത്യ വരെ ചെന്നെത്തിക്കുന്നുണ്ട്. പക്ഷെ സ്വന്തം ശക്തിയിലും കഴിവിലുമൊക്കെയുള്ള വിശ്വാസവും തിരിച്ചറിവുമൊക്കെ അവളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറാൻ പ്രേരിപ്പിക്കുന്നു.

ഒരേ ഒരു ലക്ഷ്യം മാത്രം - എത്ര കഷ്ടപ്പെട്ടിട്ടായാലും ശരി അത് വരെ അനുഭവിച്ച  വേദനകളിൽ നിന്നും  അവകാശ നിഷേധങ്ങളിൽ നിന്നുമൊക്കെ ഒരു മോചനം വേണം. അതിലേറെ അവൾ ആഗ്രഹിക്കുന്നത് ആത്യന്തികമായ സ്വാതന്ത്ര്യമാണ്. ഒരു കെട്ടുപാടുകളിലും കുടുങ്ങി കിടക്കാതെ, ആർക്കും വിധേയപ്പെട്ട് ജീവിക്കാതെ സ്വന്തം ജീവിതം സ്വന്തം  രീതിക്ക്  ജീവിച്ചു തീർക്കാനുള്ള സ്വാതന്ത്ര്യം. അതിന് അവൾക്ക് കിട്ടുന്ന ഒരു ഓഫർ ആണ് സ്വാതന്ത്ര്യത്തിനായുള്ള അവളുടെ പോരാട്ടം. അഥവാ ആ പോരാട്ടം തന്നെയാണ് 'അന്ന'.

സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്തെ ചാരസംഘടന KGB യും അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ CIA യുമൊക്കെ തമ്മിലുള്ള പൊളിറ്റിക്സിന്റെ പശ്ചാത്തലമാണ് സിനിമക്ക്. 1985 ൽ മോസ്‌കോയിൽ നിന്ന് തുടങ്ങി 1990 കളിലെ പാരീസിലേക്ക് എത്തി നിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'അന്ന' മുന്നേറുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമയുടെ നട്ടെല്ല് അന്ന എന്ന കഥാപാത്രം തന്നെയാണ്. സെക്‌സും വയലൻസും  റിവഞ്ചും ട്വിസ്റ്റുകളും നിറഞ്ഞ കഥാ വഴികൾ.. സ്റ്റീവൻ സ്പിൽബർഗിന്റെ പഴയ 'മ്യൂണിച്'  അടക്കമുള്ള പല സ്പൈ ത്രില്ലർ സിനിമകളും ഓർത്തു പോകുമെങ്കിലും 'അന്ന' അത് പോലെയൊരു പെർഫെക്റ്റ്  ബ്ലെൻഡ് അല്ല എന്ന് മാത്രം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ