അനുഷ്ക ശർമ്മയുടെ ​ഗ‍‍ർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്; വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവ‍ർത്തനങ്ങൾക്ക്

Share

തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപനയ്ക്ക് വച്ച് നടി അനുഷ്ക ശർമ. ഓൺലൈനിലൂടെയാണ് വിൽപന. അനുഷ്‌ക ശര്‍മ്മയുടെ ഗ‍‍ർഭകാല വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ, അതേ വസ്ത്രങ്ങൾ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് അനുഷ്‌ക.
വസ്ത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് അനുഷ്‌കയുടെ തീരുമാനം.

വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യല്‍ എന്റര്‍പ്രൈസായ ഡോള്‍സ് വീയുടെ വെബ്‌സൈറ്റിലെ SaltScout.com /DolceVee/AnushkaSharma എന്ന പേജിലാണ് വസ്ത്രങ്ങള്‍ ലഭിക്കുക.

'വസ്ത്രങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷൻ രം​ഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. എന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോ​ഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി' - അനുഷ്ക ശ‍ർമ്മ പറഞ്ഞു.

https://www.instagram.com/p/CQsStFAhKkl/?utm_source=ig_web_copy_link

അടുത്തിടെ ബിഗ് ബോസ് സീസൺ 14'വിജയി റുബീന ദിലൈക്കിന്റെ വില കൂടിയ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. ബി​ഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചപ്പോൾ റുബീന ധരിച്ചിരുന്ന ​ഗൗൺ ഉൾപ്പെടെ പരിപാടിയിൽ ഉപയോ​ഗിച്ചിരുന്ന എല്ലാ ​ഗൗണുകളും വിൽപ്പനയ്ക്ക് വച്ചു. എൽ‌ജിബിടിക്യുഐ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീൻ, ഇന്റർസെക്‌സ്, അസ്സെക്ഷ്വൽ) കമ്മ്യൂണിറ്റിക്ക് വേണ്ടി ഈ തുക ചെലവഴിക്കാനാണ് റുബീന തീരുമാനിച്ചിരുന്നത്.

ബി​ഗ് ബോസിന്റ അവസാന ദിനത്തിൽ റുബീന ദിലൈക്ക് ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള തിളക്കമാ‍ർന്ന ​ഗൗൺ വളരെ മനോഹരമായിരുന്നു. ഈ ​ഗൗൺ ഉൾപ്പെടെയാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. 'മർജനേയ' എന്ന മ്യൂസിക് വീഡിയോയിൽ റുബീന ധരിച്ചിരുന്ന വസ്ത്രവും LGBTQ കമ്മ്യൂണിറ്റിക്ക് നൽകുന്ന സംഭാവനയുടെ ഭാ​ഗമായി വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായ റുബീന എല്ലായ്പ്പോഴും ട്രാൻസ്ജെൻഡർ വിഭാ​ഗത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്നു. 2006ൽ മിസ് ഷിംല സൗന്ദര്യ മത്സരത്തിലും 2008ൽ മിസ്സ് നോർത്ത് ഇന്ത്യ മത്സരത്തിലും വിജയിയാണ് റുബീന ദിലൈക്ക്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ