എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി; ചിത്രങ്ങൾ പുറത്ത്

Share

സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ഖദീജയും റഹ്മാനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിനം’ എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ട് എ.ആര്‍ റഹ്മാന്‍ സന്തോഷം അറിയിച്ചു. അടുത്തിടെ അന്തരിച്ച റഹ്മാന്റെ മാതാവ് കരീമ ബീഗത്തിന്റെ ചിത്രം വിവാഹവേദിക്കു സമീപം സ്ഥാപിച്ചിട്ടുണ്ട്.

ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് ശ്രേയ ഘോഷാൽ, സിദ് ശ്രീറാം, നീതി മോഹൻ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ