ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ചു: 69 പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ചു: 69 പേര്‍ മരിച്ചു
DHAKA_571_855-848x500

ബംഗ്ലാദശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഗോഡൗണ്‍ ഉള്‍പ്പടെയുള്ള അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് 69 ഓളം പേര്‍ മരിച്ചു.

ബഹുനില രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം പിടിച്ചത് പിന്നീട് മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ധാക്കയിലെ ചരിത്രപ്രധാന സ്ഥലമായ ചൗക്ക് ബസാറിലാണ് അപകടമുണ്ടായത്. നൂറോളം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങള്‍ക്കെല്ലാം ഇഞ്ചുകളുടെ ദൂരവും മാത്രമാണുള്ളത്.

ചൗക്ക്ബസാറിലെ ഒരു ഗ്യാസ് സിലിണ്ടലറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു. രാസവസ്തു വെയര്‍ഹൗസായി ഉപയോഗിച്ചിരുന്ന മറ്റ് കെട്ടിടങ്ങളിലേക്കും ഇത് അതിവേഗം പടരുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ബില്‍ഡിങ്ങിന് പുറത്തുള്ളവരും വിവാഹ സംഘവും ഉള്ളതായി അധികൃതര്‍ പറഞ്ഞു.

2010ലും സമാനമായ തീപിടുത്തത്തില്‍ 120 പേര്‍ ധാക്കയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2013ല്‍ റാണാ പ്ലാസ എന്ന കെട്ടിടം തകര്‍ന്ന് 1100 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ