World News
തായ്‌വാന്‍ വിമാനാപകടം - മരണം 47 ആയി
ഇന്നലെ തായ്‌വാനില്‍ പെന്‍ഘു ദ്വീപിലെ മഗോംഗ് വിമാനത്താവളത്തില്‍ ലാന്ടിങ്ങിനിടെ വിമാനം തകര്‍ന്നതില്‍ ഇതുവരെ 47 ആള്‍ക്കാര്‍ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. തായ്‌വാനിലെ തെക്കന്‍ തുറമുഖപട്ടണമായ കാവോസ്യംഗില്‍ നിന്നും പെന്‍ഘു ദ്വീപിലേ ക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.