ഒടിടിയിലും 'ബാലൻ' കുതിപ്പ്; 100 മില്യൺ സ്ട്രീമിങ് മിനിറ്റുകൾ പിന്നിട്ട് ചിത്രം

Share
ഒടിടിയിലും 'ബാലൻ' കുതിപ്പ്; 100 മില്യൺ സ്ട്രീമിങ് മിനിറ്റുകൾ പിന്നിട്ട് ചിത്രം

തിയറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ബാലൻ' ഒടിടി റിലീസിനുശേഷവും ശ്രദ്ധേയമായ മുന്നേറ്റം തുടരുന്നു. സീ5-ൽ ഡിജിറ്റൽ പ്രീമിയർ ചെയ്ത ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 100 മില്യൺ സ്ട്രീമിങ് മിനിറ്റുകൾ പിന്നിട്ട് പുതിയ നേട്ടം സ്വന്തമാക്കി.

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രമായ 'ബാലൻ' ഒരമ്മയുടെയും മകന്റെയും ഹൃദയസ്പർശിയായ ജീവിതകഥയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങളും ശക്തമായ അവതരണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തൽ.

ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി, ടൊവിനോ തോമസ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്‌പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട് കെ. നാരായണയും ശൈലജ ദേശായി ഫെനും ചേർന്നാണ് ചിത്രം നിർമിച്ചത്. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും വിവേക് ഹർഷന്റെ എഡിറ്റിംഗും ചിത്രത്തിന് കൂടുതൽ മികവ് പകർന്നിട്ടുണ്ട്. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈൻ. സപ്ന കാജാ റാവുത്തർ (വസ്ത്രാലങ്കാരം), റോണക്സ് സേവ്യർ (മേക്കപ്പ്), ഇന്ദുലാൽ കാവീട് (ആർട്ട്), ഗണപതി (കാസ്റ്റിങ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ) എന്നിവരും സാങ്കേതിക സംഘത്തിൽ പ്രധാന പങ്കുവഹിച്ചു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു