മനസ്സ് നീറ്റുന്ന ബാംഗ്ലൂര്‍; ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍ അത് പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമല്ല

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍,അവള്‍ക്കു ഇഷ്ടമുള്ള വേഷം ധരിച്ചാല്‍,പുരുഷസുഹൃത്തിനൊപ്പം സഞ്ചരിച്ചാല്‍ അതെല്ലാം ഒരു പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമാണോ .?

മനസ്സ് നീറ്റുന്ന ബാംഗ്ലൂര്‍; ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍ അത് പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമല്ല
bangalore

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍,അവള്‍ക്കു ഇഷ്ടമുള്ള വേഷം ധരിച്ചാല്‍,പുരുഷസുഹൃത്തിനൊപ്പം സഞ്ചരിച്ചാല്‍ അതെല്ലാം ഒരു പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമാണോ .? ബാംഗ്ലൂര്‍ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നു .പുതുവത്സരരാവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന വ്യാപക ലൈംഗികഅക്രമങ്ങള്‍ക്ക് മുന്നില്‍ ഒന്നും ചെയ്യാനാകാതെ ഒരു കൂട്ടം നിയമപാലകര്‍. ഉണ്ടായ അപമാനത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന പെണ്‍കുട്ടികള്‍. തലകുനിയുകയാണ് ഇതിനു മുന്നില്‍.

പുതുവത്സരരാത്രിയില്‍ ബാംഗ്ലൂരില്‍ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.സ്വന്തം താമസസ്ഥലത്തേക്ക് എത്താന്‍ അമ്പതു മീറ്റര്‍ പോലും ഇല്ലാത്ത സമാധാനത്തില്‍ ആകണം ആ പെണ്‍കുട്ടി ആ സമയത്ത് പേടിയില്ലാതെ നടന്നത് .പക്ഷെ അവിടെയും അവളെ പിന്തുടര്‍ന്ന് വന്ന മൃഗങ്ങള്‍ അവളെ വേട്ടയാടി.അടുത്ത വീട്ടിലെ സി സി ടിവി യില്‍ നിന്നാണ് ഈ വൈകൃതങ്ങളുടെ വീഡിയോ ലോകം കണ്ടു ലജിച്ചത്.ഇത് ആ നഗരത്തിന്റെ മാത്രം പ്രശ്നമല്ലല്ലോ .ഡല്‍ഹിയും മുംബൈയും കേരളവും നമ്മുടെ ഗ്രാമങ്ങളും എല്ലാം ഇവിടെ ഒന്ന് തന്നെ.

ഒറ്റയ്ക്ക് അസമയത്ത് യാത്ര ചെയ്‌താല്‍ പെണ്ണ് പീഡിപ്പിക്കപെടും എന്ന് പറയുന്നവരോട് ഒരു ചോദ്യം.അപ്പോള്‍ വീടുകളുടെ നാല് ചുവരുകളുടെ സുരക്ഷിതത്തത്തില്‍ അപമാനിക്കപെടുന്നവള്‍ എവിടെ പോയി ഒളിക്കണം.രാത്രിയും ,പകലും ,വസ്ത്രവും, രൂപവും അല്ല പെണ്ണിനെ അപമാനിക്കാന്‍ ഉള്ള മാനദണ്ഡം.പിന്നെയോ അമ്മയെയും പെങ്ങളെയും കുഞ്ഞിനേയും തിരിച്ചറിയാത്തവന്റെ നരച്ചമനസ്സിനാണ്‌ പ്രശ്നം.സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരത്തിനാണ് നാശം സംഭവിച്ചിരിക്കുന്നത് .തെരുവില്‍ വലിച്ചിഴയ്ക്കപെടെണ്ടവള്‍ അല്ല സ്ത്രീ.അവള്‍ക്കും സുരക്ഷിതത്തം വേണം.ഏതു രാത്രിയും സമാധാനം ആയി സഞ്ചരിക്കണം. അതിനുള്ള കാലത്തിനായി ഇനി എത്ര കാലം നമ്മള്‍ കാത്തിരിക്കണം .

ബാംഗ്ലൂര്‍ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ .

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ