സിംഗപ്പൂര്‍ കൊച്ചി റിട്ടേണ്‍ ടിക്കറ്റ് 20കി.ഗ്രാം ലഗേജ് അടക്കം വെറും S$232 (13500 രൂപ) എന്ന വന്‍ഓഫറുമായി മലിന്‍ഡോ എയര്‍ ( ബാതിക് എയര്‍ ) തിരിച്ചുവരുന്നു

Share

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ മലയാളികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കുറിക്കാന്‍ ബാതിക് എയര്‍ കൊച്ചിയിലേക്ക്. സിംഗപ്പൂര്‍ കൊച്ചി റിട്ടേണ്‍ ടിക്കറ്റ് 20കി.ഗ്രാം ലഗേജ് അടക്കം വെറും S$232 ( 13500 രൂപ) എന്ന വന്‍ഓഫറുമായാണ് മലിന്‍ഡോ എത്തിയിരിക്കുന്നത്. മലിന്‍ഡോ (പുതിയ ബ്രാന്‍ഡ്‌ ബാതിക് എയര്‍) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് പുനരാരംഭിക്കുന്ന വാര്‍ത്ത‍ വലിയ രീതിയില്‍ ടികറ്റ് നിരക്കുകള്‍ കുറയുവാന്‍ കാരണമായേക്കും. ആഴ്ചയില്‍ നാല്ദിനം നെടുമ്പാശേരിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിന്‍ഡോ സര്‍വീസ് നടത്തും. വെറും ഒരു മണിക്കൂറിനുള്ളില്‍ സിംഗപ്പൂരിലേക്ക് മലിന്‍ഡോയുടെ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കുന്നതരത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.നിലവില്‍ എല്ലാദിനവും എയര്‍ ഏഷ്യ (ബെര്‍ഹാദ്)വിമാനം നെടുമ്പാശേരി നിന്ന് ക്വാലാലംപൂരിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ ടിക്കറ്റുകള്‍ പലപ്പോഴും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത് . അതോടൊപ്പം $1500 ഡോളര്‍ റിട്ടേണ്‍ നിരക്കില്‍ യാത്ര ചെയ്യേണ്ടിവന്ന സിംഗപ്പൂര്‍ മലയാളികളും ഉണ്ട് . ഈ സാഹചര്യത്തില്‍ മലിന്‍ഡോയുടെ വരവ് വളരെ ആശ്വാസകരമാകുകയാണ് .


ഓഗസ്റ്റ് ഒന്നുമുതല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അര്‍ധ രാത്രി 12:10 ന് കൊച്ചിയില്‍ നിന്ന് മലിന്‍ഡോ വിമാനം പുറപ്പെടും. രാവിലെ 07:05 ന് ക്വലാലംപൂരിലെത്തും. 08:15 ന് സിംഗപ്പൂരിലേക്ക് കണക്ഷന്‍ വിമാനമുണ്ട്. ഞായര്‍,തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ 21:35 നാണ് ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മലിന്‍ഡോ വിമാനം പുറപ്പെടുന്നത്.മലിന്‍ഡോയുടെ കൊച്ചിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആഴ്ചയില്‍ എല്ലാദിവസവും കൊച്ചി-ക്വലാംലംപൂര്‍ സെക്ടറില്‍ മലിന്‍ഡോ സര്‍വീസ് നടത്തും.

പൂര്‍വേഷ്യയിലേയ്ക്ക് കണക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നിരവധി പുതിയ സര്‍വ്വീസുകള്‍ പ്രതീക്ഷിക്കുന്നതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. നിലവില്‍ സിംഗപ്പൂരിലേയ്ക്കും ക്വലാലംപൂരിലേയ്ക്കും പ്രതിദിന സര്‍വ്വീസുകളുണ്ട്. ബാങ്കോക്കിലേയ്ക്ക് ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകളുമുണ്ട്. ഓഗസ്‌റ്റോടെ ഈ മേഖലകളിലേയ്ക്കുള്ള പ്രതിവാര സര്‍വ്വീസുകള്‍ കൂടും. ഓസ്‌ട്രേലിയയിലേയ്ക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ക്കായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഏറ്റവും കുറഞ്ഞ കണക്ഷന്‍ സമയവുമായി ഇപ്പോള്‍ മലിന്‍ഡോയുടെ സര്‍വീസ് തുടങ്ങുന്നതെന്ന് സുഹാസ് കൂട്ടിച്ചേര്‍ത്തു.ഒക്ടോബറില്‍ തുടങ്ങുന്ന ശീതകാല സമയപ്പട്ടികയില്‍ യൂറോപ്പിലേയ്ക്കും പൂര്‍വേഷ്യയിലേയ്ക്കും കൂടുതല്‍ സര്‍വ്വീസുകള്‍ എത്തിക്കുമെന്ന പ്രതീക്ഷയാണ് സിയാലിനുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ