'ബാറ്റ്മാന്‍' സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു

Share

ന്യൂയോർക്ക്: രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഹോളിവുഡ് സംവിധായകൻ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

സെയ്ന്റ് എൽമോസ് ഫയർ, ദ ലോസ്റ്റ് ബോയ്സ് തുടങ്ങി 1980-90 കാലഘട്ടത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. 1976 ൽ സ്പാര്‍ക്കിള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

1995 ല്‍ പുറത്തുവന്ന ബാറ്റ്മാന്‍ ഫോര്‍ എവര്‍ ആയിരുന്നു ബാറ്റ്മാന്‍ സീരീസിലെ ആദ്യ ചിത്രം. 1997 ൽ ബാറ്റ്മാൻ ആൻഡ് റോബിനും ഇറങ്ങി. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ