നഗ്നചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കർക്ക്; സ്വന്തം നഗ്ന ചിത്രങ്ങൾ ട്വിറ്ററിലിട്ട് നടിയുടെ പ്രതികാരം

നഗ്നചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കർക്ക്; സ്വന്തം നഗ്ന ചിത്രങ്ങൾ ട്വിറ്ററിലിട്ട് നടിയുടെ പ്രതികാരം
bella

ന്യൂഡൽഹി: തന്റെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കർക്ക് മറുപടിയായി നഗ്നചിത്രങ്ങൾ സ്വയം ട്വീറ്റ് ചെയ്‌ത് നടിയുടെ പ്രതികാരം. .ഹോളിവുഡ് നടിയായ ബെല്ല തോണാണ്  സ്വന്തം നഗ്ന ചിത്രങ്ങൾ ട്വീറ്റ്  ചെയ്‌തത്.

വളരെ പ്രിയപ്പെട്ട ഒരാൾക്ക് കാണാനായി മാത്രം എടുത്ത ചിത്രങ്ങളാണിതെന്നും എന്നാൽ ഇപ്പോൾ പഴയ അധികാരം തിരിച്ച് പിടിച്ചുവെന്നും ബെല്ല തന്റെ ട്വിറ്ററിൽ കുറിച്ചു.

ഹാക്കറുടെ പൂർണ വിവരങ്ങൾ താൻ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയ്‌ക്ക് കൈമാറുമെന്നും ബെല്ല വ്യക്തമാക്കി. ഒരാഴ്‌ചയായി തുടർന്ന ഹാക്കറുടെ ശല്യം സഹിക്കവയ്യാതെയാണ് താൻ ഇതിന് മുതിരുന്നതെന്നും ബെല്ല കൂട്ടിച്ചേർത്തിരുന്നു.

താൻ 14 വയസ് വരെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന ബെല്ലയുടെ തുറന്ന് പറച്ചിൽ ഏറെ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. ഏറെക്കാലം ഒരു പുരുഷൻ എന്നെ ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാൽ ഒരു രാത്രി തന്റെ വാതിലുകൾ അടച്ചിടാൻ താൻ ധൈര്യം കാട്ടിയെന്നും ബെല്ല കുറിച്ചിരുന്നു.

എന്നാൽ ലൈംഗിക അതിക്രമത്തിനെതിരെ രംഗത്ത് വന്ന ബെല്ലയ്‌ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മനസിനെയും ശരീരത്തെയും നിയന്ത്രിക്കാൻ ആരെയും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ മിക്ക ആരാധകരും ബെല്ലയുടെ തുറന്ന് പറച്ചിൽ ധീരമായ നിലപാടാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ സ്വകാര്യ നിമിഷങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ആളോട് നടത്തിയ പ്രതികരണത്തിനും ആരാധകർ മികച്ച പിന്തുണയാണ് നൽകുന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്