5 വർഷത്തിനു ശേഷം ഭാവന മലയാളത്തിലേയ്ക്ക്

Share

നടി ഭാവന ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.

ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നവാഗതനായ ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ നിർമാണം. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

തിരക്കഥയിൽ കൂടെ പ്രവർത്തിക്കുന്ന വിവേക് ഭരതനാണ് സംഭാഷണം. അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

അമൽ ചന്ദ്രൻ മേക്കപ്പ്. അലക്സ് ഇ. കുര്യൻ പ്രൊഡക്‌ഷൻ കൺട്രോളർ, ക്രിയേറ്റീവ് ഡയറക്ടർ കിരൺ കേശവ്, ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സംഗീത ജനചന്ദ്രൻ കൈകാര്യം ചെയ്യുന്നു. മെയ് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ