മഹാത്മ ജ്യോതിറാവു ഫുലേയുടെ ജീവിതം സിനിമയാകുന്നു: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Share

സാമൂഹ്യപ്രവർത്തകനും പരിഷ്കർത്താവുമായ മഹാത്മ ജ്യോതിറാവു ​ഗോവിന്ദറാവു ഫുലേയുടേയും അദ്ദേഹത്തിന്റെ പത്നി സാവിത്രി ബായി ഫുലേയുടേയും ജീവിതം സിനിമയാവുന്നു.

ഫുലേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രതീക് ​ഗാന്ധിയും പത്രലേഖയുമാണ് പ്രധാനവേഷത്തിൽ. ആനന്ദ് മഹാദേവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഫുലേയുടെ 195-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഫുലേയുടേയും സാവിത്രിബായിയുടേയും രൂപത്തിലുള്ള പ്രതീകും പത്രലേഖയുമാണ് പോസ്റ്ററിൽ. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രതീക് പ്രതികരിച്ചു. ബയോപിക് എന്ന രീതിയിൽ തന്റെ ആദ്യ ചിത്രമാണിതെന്നും വെല്ലുവിളികൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

യുവജനതയെ അത്തരം അപ്രശസ്ത നായകരിലേക്ക് അടുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി സിനിമകളാണ്. ഇന്ത്യയുടെ സാമൂഹിക വിപ്ലവത്തിന് വഴിവിളക്കായ ഫുലേയേയുംസാവിത്രി ബായിയേും അവതരിപ്പിക്കാൻ ഇതിലും നല്ല താരങ്ങൾ വേറെയില്ലെന്നും സംവിധായകൻ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ