രാഹുൽ ഗാന്ധി നേപ്പാളിലെ നൈറ്റ് ക്ലബിൽ

Share

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നൈറ്റ് ക്ലബില്‍ പോയതിനെ വിമര്‍ശിച്ച് ബിജെപി. നേപ്പാളിലെ നൈറ്റ് ക്ളബ്ബിലെ പരിപാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പരിഹാസവുമായി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.
ബി ജെ പി നേതാക്കള്‍ ഈ വീഡിയോ വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നിശാപാര്‍ട്ടികളില്‍ ആഘോഷിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.

കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു.അതേസമയം, രാഹുല്‍ ഗാന്ധി നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിശദീകരിച്ചു.

നരേന്ദ്ര മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ് അദ്ദേഹം പോയത്. ക്ഷണിച്ച വിവാഹത്തില്‍ പങ്കെടുത്തത് കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ