“#ബ്ലൂ ഫോര്‍ സുഡാന്‍” സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു...

Share
“#ബ്ലൂ ഫോര്‍ സുഡാന്‍” സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു...
img_5648.jpg

വടക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍, ജനാധിപത്യസംവിധാനം നടപ്പിലാക്കാനായി നടക്കുന്ന രക്തരൂക്ഷിതസമരങ്ങള്‍  അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി തുടങ്ങിയ  “#ബ്ലൂ ഫോര്‍ സുഡാന്‍”കാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒട്ടനവധി ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളും പ്രശസ്തരായ ലോകസിനിമാതാരങ്ങളും വ്യവസായപ്രമുഖരും  ഒരു പ്രത്യേകതരം നീലനിറം തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ചേര്‍ത്ത് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

1989 മുതല്‍ കഴിഞ്ഞ വര്‍ഷംവരെ ഒമര്‍ അല്‍-ബഷീര്‍ ന്‍റെ കീഴില്‍ രാഷ്ട്രപതിഭരണത്തില്‍ ആയിരുന്നു സുഡാന്‍. സാധാരണക്കാരെ കഷ്ട്ടത്തി ലാക്കുന്ന ഒട്ടനവധി നിര്‍ബന്ധിതനിയമങ്ങള്‍ നടപ്പിലാക്കിയ അദ്ദേഹത്തിനെതിരെ ജനരോഷം ശക്തമായിരുന്നു. ഇതിന്റെ ഫലമെന്നോണം, രാഷ്‌ട്രപതിഭരണം അവസാനിപ്പിക്കുകയും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മിലിട്ടറി കൗണ്‍സില്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു. 

എന്നാല്‍ സൈന്യഭരണവും ഏറെ വ്യത്യസ്തമായിരുന്നില്ല. ജനാധിപത്യം വേണമെന്ന ആവശ്യവുമായി ജനങ്ങള്‍ സമാധാനപരമായി നടത്തിയ ഒട്ടേറെ സമരങ്ങള്‍ സൈന്യം ദയാദാക്ഷിണ്യമില്ലാതെ അടിച്ചൊതുക്കി. ഇതിനായി പ്രത്യേക ദ്രുതകര്‍മസേനയെ വരെ സൈന്യം സജ്ജമാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍മാസം ആദ്യവാരത്തില്‍ ഖര്‍തൂം നഗരത്തില്‍ നടന്ന പൊതുജനസമരത്തിന് നേരെ സൈന്യം നിറയൊ ഴിച്ചതില്‍ ഏകദേശം 120 ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചു. ഈ സംഭവത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ കടുത്ത ഭാഷയില്‍ അപലപിക്കുകയുണ്ടായി.

ജൂണ്‍ വെടിവെപ്പില്‍ മരണപ്പെട്ട ഇരുപത്താറുകാരനായ മുഹമ്മദ്‌ ഹാഷിമിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് “#ബ്ലൂ ഫോര്‍ സുഡാന്‍” കാമ്പയിനിന് തുടക്കമിട്ടത്. ദുഃഖസൂചകമായി ഹാഷിമിന്‍റെ ഇഷ്ടനിറമായ പ്രത്യേകതരം നീല അവര്‍  തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ചേര്‍ത്തു. എന്നാല്‍, ഇത് വളരെ പെട്ടെന്ന്തന്നെ മറ്റുള്ളവരും ഏറ്റെടുത്തു. സുഡാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് “#ബ്ലൂ ഫോര്‍ സുഡാന്‍” ഒരു തരംഗമായി മുന്നേറുകയാണ്.      

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ