ഇനി ദീർഘ ദൂരം പറന്നു പടവെട്ടാൻ ബോയിങ്ങിന്‍റെ ലോയല്‍ വിങ് മാൻ

ഇനി ദീർഘ ദൂരം പറന്നു പടവെട്ടാൻ ബോയിങ്ങിന്‍റെ ലോയല്‍ വിങ് മാൻ
image

അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്‍റെ പൈലറ്റില്ലാ പോർ വിമാനമായ  ലോയല്‍ വിങ് മാൻ 2020 ഓടെ പ്രവര്‍ത്തനസജ്ജമാകും. ബോയിങ് ഓസ്‌ട്രേലിയ ഈ  ഡ്രോണ്‍ പോര്‍ വിമാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടു. ലോയല്‍ വിങ് മാൻ എന്നാണ് ഈ പോർ വിമാനത്തിന് പേരിട്ടിരിക്കുന്നത്. സാധാരണ ഡ്രോണ്‍ വിമാനങ്ങളേക്കാള്‍ വലുപ്പമുള്ള വിങ് മാന്‍റെ ചിറകുകള്‍ക്ക് 38 അടി നീളമുണ്ട്. ഭാവിയില്‍ മിസൈലുകളും ബോംബുകളും കൂടി വഹിക്കാവുന്ന രീതിയിലേക്ക് വിങ് മാന്‍റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും ബോയിംങ് അറിയിച്ചു.

38 അടി നീളമുള്ള ഒറ്റ എഞ്ചിന്‍ മാത്രമുള്ള ഈ ഡ്രോണുകള്‍ക്ക് 3200 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. യുദ്ധരംഗങ്ങളിലും ശത്രുസങ്കേതപരിശോധനയ്ക്കും, സുരക്ഷാ നിരീക്ഷണങ്ങള്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാം. ഈ ചുമതലകള്‍ ആവശ്യത്തിനനുസരിച്ച് മാറ്റാം.ഓസ്‌ട്രേലിയന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ഷോയില്‍ വെച്ചാണ് ബോയിങ് അവരുടെ പൈലറ്റില്ലാ പോര്‍വിമാനം പുറത്തിറക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് പോര്‍വിമാനങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്നത്. പൈലറ്റുള്ള പോര്‍ വിമാനങ്ങളെ അപേക്ഷിച്ച് ബോയിങ്ങിന്റെ വിങ് മാന് വില കൂടുമെന്നാണ് സൂചന. ആകാശത്ത് വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതാവും ഈ ബോയിങ് ഡ്രോണ്‍ എന്ന് ബോയിങ് ഓട്ടോണമസ് സിസ്റ്റം ജനറല്‍ മാനേജറും വൈസ് പ്രസിഡന്‍റുമായ ക്രിസ്റ്റിന്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലാണ് ഡ്രോണുകള്‍ നിര്‍മിക്കുക. സഖ്യരാജ്യങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് നിര്‍മാണം. 2020 ല്‍ ഡ്രോണുകള്‍ ആദ്യ പറക്കലിന് സജ്ജമാക്കുമെന്നും ബോയിങ് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ