ബോണി കപൂറിന്റെയും മക്കളുടെയും കോവിഡ് ഫലം നെഗറ്റീവ്

Share

നിര്‍മാതാവ് ബോണി കപൂറിന്റെയും മക്കളുടേയും കോവിഡ് ഫലം നെഗറ്റീവ്. കപൂര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തന്റെയും മക്കളുടെയും കോവിഡ് 19 ഫലം നെഗറ്റീവ് ആണെന്നും കോവിഡ് പോസിറ്റീവ് ആയിരുന്ന വീട്ടിലെ 3 ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. മുംബൈ പോലീസിനും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

വീട്ടിലെ 3 ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലായിരുന്നു ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും.ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം തങ്ങള്‍ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും രോഗ ലക്ഷണങ്ങളില്ലെന്നും ഇവര്‍ വിശദമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ജോലിക്കാര്‍ക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ