വെറും എട്ട് ദിവസം കൊണ്ട് ലൂസിഫർ 100 കോടി ക്ലബ്ബിലേക്ക്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ആശിർവാദ് സിനിമാസ്

വെറും  എട്ട് ദിവസം കൊണ്ട്  ലൂസിഫർ  100 കോടി ക്ലബ്ബിലേക്ക്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ആശിർവാദ്  സിനിമാസ്
lucifer-main

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍'  ആരാധക ഹൃദയം കീഴടക്കി കുതിപ്പ് തുടരുകയാണ്.  'ലൂസിഫര്‍' ആഗോള ബോക്‌സ്ഓഫീസില്‍ 100 കോടി കളക്ഷന്‍ പിന്നിട്ടെന്ന് നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്ന വിവരം. എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടി നേടുന്ന ചിത്രമായി ലൂസിഫര്‍ മാറിയെന്നും ഈ വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ കുറിപ്പ്

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ 'ലൂസിഫര്‍' എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് 'ലൂസിഫര്‍' നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്.

https://www.facebook.com/AashirvadCinemasOfficial/posts/2230261590366869

ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം 'ലൂസിഫറി'നെ ഉറ്റുനോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. എന്ന്, നിങ്ങളുടെ സ്വന്തം ടീം എല്‍മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് എത്തിയത്. കേരളത്തിന് പുറമെ ഇന്ത്യയിലെ പ്രധാന സെന്ററുകളിലും വിദേശത്തും വലിയ സ്‌ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നു ചിത്രത്തിന്. സാധാരണ മലയാളചിത്രങ്ങളുടെ പ്രധാന വിദേശ മാര്‍ക്കറ്റ് ഗള്‍ഫില്‍ അവസാനിക്കുന്നതാണെങ്കില്‍ യുഎസ്, യുകെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലൂസിഫര്‍ ഒട്ടേറെ തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കും ഇതിനകം സ്വപ്‌നം കാണാനാവാത്ത എട്ട് ദിവസം കൊണ്ട് 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നതും ഈ കുറ്റമറ്റ വിതരണ സംവിധാനമാണ്. യുഎസും യുകെയുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ രണ്ടാംവാരത്തിലും മികച്ച പ്രതികരണം നിലനിര്‍ത്താനാവുന്നുണ്ട് ചിത്രത്തിന്. അതിനാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ ഇനിയുമേറെ മുന്നോട്ട് പോയേക്കും.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്