കല്യാണം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ വിവാഹമോചനം തേടി വധു

കല്യാണം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ വിവാഹമോചനം തേടി വധു
divorce-wedding-cake-closeup-GENERIC

കുവൈറ്റ് സിറ്റി: വിവാഹ കരാറില്‍ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു.  നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാണ്ടിയാണ് അപ്പോള്‍ തന്നെ  വധു വിവാഹമോചന അപേക്ഷയും നല്‍കിയത്. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞ് വരനൊപ്പം കോടതിയിൽ നിന്നും പുറത്തിറങ്ങും വഴി  വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പരാതിപ്പെട്ടാണ് വധു  വിവാഹമോചനം തേടിയത്. മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.
കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ്  വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റിലെ നവമാധ്യമങ്ങളിലാകെ ഈ വിവാഹ മോചനത്തെ കുറിച്ചുള്ള  ചൂടൻ ചർച്ചകളാണ് അരങ്ങേറുന്നത്. ജീവിതം ആരംഭിക്കുന്നതിനു മുൻപേ പങ്കാളിയുടെ പെരുമാറ്റം ഈ രീതിയിലായതു കൊണ്ട് ആദ്യമേ ബന്ധം ഒഴിവായത് നന്നായി എന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ