ലൈംഗികബന്ധത്തിനിടെ 40-കാരന്റെ ലിംഗം കുത്തനെ ഒടിഞ്ഞു!

Share

ലണ്ടന്‍: ലൈംഗികബന്ധത്തിനിടെ 40-കാരന്റെ ലിംഗം കുത്തനെ ഒടിഞ്ഞു. ബ്രിട്ടന്‍ സ്വദേശിയായ 40-കാരനാണ് ലൈംഗികബന്ധത്തിനിടെ അപകടമുണ്ടായത്. ഇത്തരത്തില്‍  ലിംഗത്തിന് പരിക്കേല്‍ക്കുന്ന ആദ്യസംഭവമാണിതെന്നാണ് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ്(ബിഎംജെ) ഈ കേസ് സ്റ്റഡി വിശദീകരിച്ചിരിക്കുന്നത്. പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് ലിംഗത്തിന് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോള്‍ രോഗി ഒരു ശബ്ദം പോലും കേട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടിവ് സംഭവിച്ചതിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. ശേഷം ലിംഗം വീര്‍ക്കാനും തുടങ്ങി. ആശുപത്രിയിലെത്തി എം.ആര്‍.ഐ. സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലിംഗത്തില്‍ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പിളര്‍പ്പുണ്ടായതായി കണ്ടെത്തിയത്. തുടര്‍ന്ന് രോഗിയെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.

ലിംഗത്തില്‍ എല്ലുകളൊന്നുമില്ലെങ്കിലും ഉദ്ധാരണകലയ്ക്ക്(erectile tissue) ചുറ്റുമുള്ള സംരക്ഷകപാളി അസാധാരണമായ രീതിയില്‍ വളയുകയോ മറ്റോ ചെയ്യുമ്പോളാണ് ലിംഗത്തിന് ഒടിവ് സംഭവിക്കുന്നത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം ഒടിവുകളിലെല്ലാം തിരശ്ചീനമായാണ് ഒടിവ് സംഭവിച്ചിരുന്നത്. ഇങ്ങനെ ഒടിവ് സംഭവിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നതും പെട്ടെന്ന് തന്നെ ഉദ്ധാരണം നഷ്ടപ്പെടുന്നതും സാധാരണമാണ്. എന്നാല്‍ 40-കാരന്റെ കേസില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും പരിക്കേറ്റ് ആറ് മാസത്തിന് ശേഷം 40-കാരന് വീണ്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞെന്നാണ് കേസ് സ്റ്റഡിയില്‍ പറയുന്നത്. മുന്‍പുള്ളതുപോലെ ഉദ്ധാരണം ലഭിച്ചെന്നും പ്രത്യക്ഷമായ പാടുകളോ ലിംഗത്തിന് വളവോ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലിംഗത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളില്‍ 88.5 ശതമാനവും ലൈംഗികബന്ധത്തിനിടെ സംഭവിക്കുന്നതാണെന്നാണ് യൂറോജിസ്റ്റുകള്‍ പറയുന്നത്. ഇതിനുപുറമേ സ്വയംഭോഗം ചെചെയ്യുന്നതിനിടെയോ ചില ഉറക്കരീതികള്‍ കാരണമോ ഒടിവ് സംഭവിക്കാം. മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ നിലവിലുള്ള തഖാണ്ടന്‍ എന്ന ആചാരത്തെ തുടര്‍ന്ന് ലിംഗത്തിന് പരിക്കേറ്റ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്