ലക്ഷ്‍മി ബോംബ്; ആദ്യ ഗാനവും വൈറൽ

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്‍മി ബോംബി' ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്‌തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലി വെടിക്കെട്ടായി നവംബർ ഒൻപതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാൻറ്  , ഓസ്‌ട്രേലിയാ , യു എ  ഇ , എന്നിവിടങ്ങളിൽ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

നർമ്മവും ഭയവും പ്രതികാരവും കോർത്തിണക്കി പുറത്തു വിട്ട ' ലക്ഷ്‌മി ബോംബി ' ൻറെ ട്രെയ്‌ലർ  യു ട്യൂബിൽ ഏതാനും ദിവസം മുമ്പ്  പുറത്തിറങ്ങി   വൈറലായതിനു പിന്നാലെ അണിയറക്കാർ പുറത്തു വിട്ട  " ബുർജ് ഖലീഫ " എന്ന  ആദ്യ ഗാന വീഡിയോയും വൈറലായി  മുന്നേറുകയാണ് . ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷോപലക്ഷം കാഴ്ചക്കാരെ ആകർഷിച്ചു കഴിഞ്ഞു. അക്ഷയ്‌ കുമാറും  കിയാര അദ്വാനിയും തകർത്താടിയ ഗ്ലാമറസായ ഈ ഗാനരംഗത്തിൽ നൃത്ത ചുവടുകൾ വെച്ചിട്ടുള്ളത്.  വിവിധ വിദേശ രാജ്യങ്ങളിൽ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് സവിശേഷത . ഈ ഗാനം 2020 ലെ ബ്ലോക് ബസ്റ്റർ ഗാനമായിരിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറർ ത്രില്ലറായ ലക്ഷ്മിബോംബി ലെ   മറ്റു അഭിനേതാക്കൾ തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് . അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്‌മി ബോംബി' ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത് .   അത് കൊണ്ടു തന്നെ ആരാധകർ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കയാണ് . അക്ഷയ്‌കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു . 'ലക്ഷ്‍മി ബോംബ് ' അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് . അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

സി.കെ .അജയ് കുമാർ ,പി ആർ

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ