യുഎഇയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു

യുഎഇയില്‍  തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു
abu-dhabi-accident-jpg_710x400xt

അബുദാബി: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് അബുദാബി പൊലീസിന്റെ വെളിപ്പെടുത്തൽ. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍വെച്ചാണ്  ബസ് അപകടത്തിൽപെട്ടത്.ഹൈവേയിലെ ബാരിയറിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.  52 തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് ഒമാനിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയെന്നും തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും താമസ സൗകര്യവും ഏര്‍പ്പെടുത്തിയെന്നും ട്രാഫിക് പൊലീസ് ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് ഒമാനിലേക്ക് മടങ്ങാനുള്ള സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തി. ദീര്‍ഘദൂര യാത്രകളില്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങളും വേഗപരിധിയും കര്‍ശനമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ