ഒരു ടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്.
ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്. ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്‌ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.
ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്. ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്‌ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടർയാത്രയ്‌ക്കും ഈ സൗകര്യം ലഭിക്കും.
ഒരുവശത്തേക്കും റിട്ടേൺ യാത്രയ്‌ക്കും ടിക്കറ്റ് ഉപയോഗിക്കാം. ഒരേ ഫ്ലൈറ്റിൽ ഒന്നിച്ചു യാത്ര ചെയ്യുന്നവർക്ക് മാത്രമാകും ആനുകൂല്യം. ഒരുവർഷത്തിനകം യാത്ര ചെയ്‌താൽ മതിയാകുമെന്നും ജെറ്റ് എയർവേയ്‌സ് ഗൾഫ്–മിഡിൽ ഈസ്‌റ്റ്– ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷകീർ കന്ദാവാല അറിയിച്ചു.