ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ പദത്തിൽ നിന്ന് നീക്കാൻ വോട്ടു ചെയ്ത് ഓഹരിയുടമകൾ

Share

ന്യൂഡൽഹി: എഡ്യുടെക് ബൈജൂസ് സിഇഒ പദത്തിൽ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കാൻ വോട്ടു രേഖപ്പെടുത്തി കമ്പനിയിലെ നിക്ഷേപകരായ ഓഹരിയുടമകൾ. ഓഹരിയുടമകൾ വിളിച്ചു ചേർത്ത അസാധാരണ ജനറൽബോഡി യോഗത്തിലാണ് തീരുമാനം. വോട്ട് രേഖപ്പെടുത്തുന്നതിനായി തയാറാക്കിയ പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയെന്നും, അറുപത് ശതമാനം വരുന്ന ഓഹരിയുടമകൾ ബൈജുവിനെതിരേ വോട്ട് രേഖപ്പെടുത്തിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സ്ഥാപകന്‍റെ അസാന്നിധ്യത്തിൽ നടത്തിയ യോഗവും വോട്ടിങ്ങും സാധുവല്ലെന്ന് ബൈജു അവകാശപ്പെട്ടു. ബൈജുവും കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അസാധാരണ യോഗം വിളിച്ചു ചേർക്കുന്നതിനെതിരേ ബൈജു കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാർച്ച് 13ന് കോടതി ഹർജി പരിഗണിക്കും. അതിനു ശേഷം മാത്രമേ യോഗത്തിലെ തീരുമാനങ്ങൾ സാധുവാണോ എന്നതിൽ വ്യക്തത വരൂ.

യോഗം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. ബൈജുവിനും കുടുംബത്തിനും 26.3 ശതമാനം ഓഹരിയാണ് കമ്പനിയിൽ സ്വന്തമായുള്ളത്. ഫെമ പ്രകാരം 1,000 കോടിയോളം രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്‍റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്