ഡൽഹിയിൽ നിന്നുള്ള 20 വിമാനസർവീസുകൾ റദ്ദാക്കി

ഡൽഹിയിൽ നിന്നുള്ള 20 വിമാനസർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് എൻ‌എച്ച്‌-8 ൽ ക്രൂ ഗതാഗതക്കുരുരുക്കിൽ കുടുങ്ങിയതിനാൽ ഡൽഹിയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കുകയും 16 സർവീസുകൾ വൈകുകയും ചെയ്തു.

ഗതാഗത കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ യാത്രക്കാരെ തുടർന്നുള്ള വിമാനങ്ങളിൽ ക്രമീകരിക്കുമെന്ന് വിസ്താര, എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികൾ അറിയിച്ചു.

ഗുരുഗ്രാമിൽ നിന്ന് ദേശീയപാതയിലേക്ക് ഏഴ് കിലോമീറ്റർ വരെ നീളുന്ന ഗതാഗത കുരുക്കിനെ തുടർന്നാണ് വിമാനസർവീസുകൾ റദ്ദാക്കിയത്. ഗതാഗത നിയന്ത്രണത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന പത്തു ശതമാനം വിമാനസർവീസുകളും (20 വിമാനങ്ങൾ) പുനഃക്രമീകരിക്കാനും വെട്ടിക്കുറയ്ക്കാനും ഇൻഡിഗോ ആവശ്യപ്പെട്ടു.

വിവിധ വിമാനക്കമ്പനികളുടെ മറ്റു 16 വിമാനങ്ങളും ക്രൂവിന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ കഴിയാത്തതിനാൽ വൈകിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള എട്ട് വിമാനങ്ങൾ 20 മുതൽ 100 മിനിറ്റ് വരെ വൈകിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.

ഓരോ വാഹനവും പരിശോധിക്കുന്നതിനായി തലസ്ഥാനത്തെ പൊലീസ് എൻട്രി പോയിന്റുകൾ ബാരിക്കേഡ് ചെയ്തതിനാൽ ഗതാഗതക്കുരുക്ക് ഗുരുതരമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അയൽ ജില്ലകളിൽ നിന്നുള്ള പ്രതിഷേധക്കാർ നഗരത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനാണ് പരിശോധ നടത്തുന്നത്. നഗരത്തിലെ ക്രമസമാധാനനില നിലനിർത്താനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അധിക‍ൃതർ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ