ലൂസിഫർ ലുക്കിൽ വോട്ടു പിടിച്ച് സ്ഥാനാർഥികൾ; പോസ്റ്ററുകൾ വൈറലാവുന്നു

Share
ലൂസിഫർ ലുക്കിൽ വോട്ടു പിടിച്ച് സ്ഥാനാർഥികൾ; പോസ്റ്ററുകൾ  വൈറലാവുന്നു
Rahul-Gandhi-New

മോഹൻലാലിനെ  നായകനാക്കി പൃഥ്വിരാജിന്റെ   കന്നി  സംവിധാനത്തിലൊരുങ്ങിയ ചിത്രം ലൂസിഫർ  തീയേറ്ററുകളിൽ  നിറഞ്ഞോടികൊണ്ടിരിക്കയാണ്. ലൂസിഫറിന്റെ ആവേശം തിയറ്ററിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ലൂസിഫർ തരംഗമായികൊണ്ടിരിക്കയാണ്. വിന്‍റേജ് ജീപ്പിൽ മുണ്ടുടുത്ത് വന്നത് സ്റ്റീഫൻ നെടുമ്പള്ളിയുടെ അതെ ലുക്കിൽ നമ്മുടെ സ്ഥാനാർത്ഥികളും ഇലക്ഷൻ   പോസ്റ്ററിൽ പ്രത്യക്ഷ പെടുകയാണ്.

സ്റ്റീഫൻ  നെടുമ്പള്ളി തരംഗം  പോസ്റ്ററിൽ ആദ്യം കൊണ്ടുവന്നിരിക്കുന്നത്  ആലപ്പുഴ എൽ ഡി എഫ് സ്ഥാനാർഥി എ.എം ആരിഫിന്‍റെ പോസ്റ്ററിലാണ്.  ജീപ്പിലെ നെടുമ്പള്ളി മാറ്റി ആലപ്പുഴയെന്നാക്കി. തലതിരിച്ചെഴുതിയ ലൂസിഫർ എന്നത് അതേ മാതൃകയിൽ ആരിഫെന്നും എഴുതിയാണ് പോസ്റ്റർ നിർമിച്ചിരിക്കുന്നത്. വോട്ട് ഫോർ എൽഡിഎഫ് എന്ന്  പോസ്റ്ററി കൂട്ടി ചേർത്തിട്ടുമുണ്ട് . സോഷ്യൽ മീഡിയയിൽ ക്ലിക്കായതോടെ പാലക്കാട്ടെ ഇടതു സ്ഥാനാർഥി എംബി രാജേഷും ലൂസിഫർ ലുക്കിലെത്തി.

ഇത് കണ്ടു കോൺഗ്രസ്സും  ലൂസിഫർ  ലുക്കിൽ കളത്തിലിറങ്ങി. ഈ ലുക്കിൽ കളത്തിലിറങ്ങിയ സ്ഥാനാർഥി  മറ്റാരുമല്ല  സാക്ഷാൽ രാഹുൽ ഗാന്ധിയാണ്.

പോസ്റ്റർ മേക്കിങ്ങിൽ ബി ജെ പി യും ഒട്ടും വിട്ടുവീഴ്ച്ച കാണിച്ചില്ല.  പത്തനംതിട്ടയിലെ സ്ഥാനാർഥി കെ സുരേന്ദ്രനാണ്  ബി ജെ പി ക്ക് വേണ്ടി പോസ്റ്ററിൽ സ്റ്റീഫൻ നെടുമ്പള്ളിയായി അവതരിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ