വാക്കുകള്‍ ‘ചറ പറ’ അടിച്ചുമാറ്റാന്‍ മലയാളത്തിന്റെ സ്വന്തം ‘ലോറം ഇപ്സം’ വെബ്‌സൈറ്റ്

1

എന്തെങ്കിലും വര്‍ക്ക്‌ ചെയ്യുമെമ്പോള്‍ എന്നും ഡിസൈനര്‍മാരുടെ തലവേദനയാണ് “ഡമ്മി” വാക്കുകള്‍ അല്ലെങ്കില്‍ ടെക്സ്റ്റ്‌. വെബ്‌ ആണേലും ഡിസൈന്‍ വര്‍ക്ക്‌ ആണേലും, കൊടുക്കുന്ന ടെക്സ്റ്റില്‍ ശ്രദ്ധ പോകാതെ ഡിസൈനിലും ലേഔട്ടിലും ആളുകള്‍ ശ്രദ്ധിക്കാനാണ്‌ ഇത്തരം വാക്കുകള്‍ (ഡമ്മി ടെക്സ്റ്റ് ) ഉപയോഗിക്കുന്നത്.

മറ്റു മിക്ക ഭാഷകളിലും ഈ ആവശ്യത്തിനായി ‘ലോറം ഇപ്സം’ ടെക്സ്റ്റ് ജനറേറ്റർ ലഭ്യമാണ്. (Read more www.lipsum.com). ഇപ്പോഴിതാ മലയാളത്തിലും ഒരു ‘ലോറം ഇപ്സം’ ലഭ്യമായിരിക്കുന്നു – ചറപറ (charapara.in) എന്ന വെബ്‌ സൈറ്റുമായി എത്തിയിരിക്കുന്നത്  ‘കേഡികോ’ (കേരള ഡിസൈനര്‍സ് കൊളാബറേറ്റിവ്) ആണ്.  വളരെ ലളിതമായ രീതിയിലാണ് മലയാളത്തിലെ ആദ്യ ‘ഡമ്മി ടെക്സ്റ്റ് ജനറേറ്റർ’ ആയ  ചറപറ അവതരിപ്പിച്ചിട്ടുള്ളത്. ഇഷ്ടം പോലെ ഡമ്മി ടെക്സ്റ്റ് അടിച്ചു മാറ്റാന്‍ ഒരു ബട്ടണും ഉണ്ട്.

ഇനി നിങ്ങള്‍ക്ക് ഈ ഉദ്യമത്തില്‍ സഹായിക്കണം എന്നുണ്ടോ ? അതിനും വഴിയുണ്ട്. സൈറ്റില്‍ താഴെ ഭാഗത്ത്‌ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യൂ, ചറ പറ അടിച്ചു സുബ്മിറ്റ്‌ ചെയ്യൂ.