പ്രവാസി ചാനല്‍ ഗ്ലോബല്‍ ലോഞ്ച് നാളെ(09-01-2020 വ്യാഴം); മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

കൊച്ചി/ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളം ടെലിവിഷന്‍ ചാനലായ 'പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് വ്യാഴാഴ്ച നടക്കും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചാനല്‍ ആപ്പ് പ്രകാശനം ചെയ്യും. ഹൈബി ഈഡന്‍ എംപി വാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി മുഖ്യാതിഥി ആയിരിക്കും. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, പ്രസിഡന്റ് ജോണ്‍ ടൈറ്റസ്,  ഡയറക്ടര്‍ ജോര്‍ജ് നെടിയകാലായില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അമേരിക്കൻ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ടു മുൻപ് ന്യൂയോര്‍ക്കില്‍ തുടക്കമിട്ട അമേരിക്കയിലെ ആദ്യത്തെ മലയാള ടെലിവിഷന്‍ സംരംഭമാണ് പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനല്‍.  പ്രവാസി ചാനലിന്റെ പ്രവര്‍ത്തനവും ഉള്ളടക്കവും വിവിധ ലോകരാജ്യങ്ങളിലെ മലയാളികളിലേക്കുകൂടി വിപുലപ്പെടുത്തികൊണ്ടുള്ള പ്രവാസി ചാനല്‍ ഗ്ലോബലിന്റെ ഉദ്ഘാടനമാണ് വ്യാഴാഴ്ച്ച നടക്കുന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്