ഐഫോണ്‍ വാങ്ങാന്‍ കിഡ്നി വിറ്റു; ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധ രണ്ടാമത്തെ വൃക്കയും തകര്‍ത്തു; ഈ യുവാവിന് സംഭവിച്ചത് ഇങ്ങനെ

ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ യുവാവിനു ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ മൂലം ജീവിതം തകര്‍ന്ന നിലയിലായി.

ഐഫോണ്‍ വാങ്ങാന്‍ കിഡ്നി വിറ്റു; ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധ രണ്ടാമത്തെ വൃക്കയും തകര്‍ത്തു; ഈ യുവാവിന് സംഭവിച്ചത് ഇങ്ങനെ
kidney

ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ യുവാവിനു ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ മൂലം ജീവിതം തകര്‍ന്ന  നിലയിലായി. അണുബാധ  മൂലം രണ്ടാമത്തെ കിഡ്‌നിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്.  
ഏഴു വര്‍ഷം മുമ്പ് 17 വയസ്സുള്ളപ്പോള്‍ ആയിരുന്നു  
സിയാവോ വാങ്ങിന്  ഒരു കിഡ്‌നി കൊടുത്ത് യുവാവ് ഐഫോണ്‍ 4 സ്വന്തമാക്കിയത്.

എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം  സിയാവോ വാങ്ങിന് പ്രതിഫലം കിട്ടിയത് 3,200 ഡോളറാണ്. ഐഫോണ്‍ 4 സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് ഇതിലൂടെ സ്വന്തമാക്കാനുമായി. ജീവിതം വെച്ചുള്ള ചൂതാട്ടത്തിനിടയില്‍ വൃക്കവില്‍പ്പനയില്‍ നല്ല വില കിട്ടിയെങ്കിലും വാങ്ങ് വിധേയനായ ശസ്ത്രക്രിയ അത്ര വിജയകരം ആയിരുന്നില്ലെന്ന് മാത്രം.

ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല എന്നതായിരുന്നു കാരണം. അവിടം അണുബാധയെ തുടര്‍ന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാന്‍ നിരന്തരം  ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയില്‍ വാങ്ങിനെ എത്തിച്ചു. ഏറെ താമസിച്ചായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നതിനാല്‍ വലിയ ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ