കാലം പോയ പോക്കേ ! മറ്റൊന്നുമല്ല ചൈനയിലെ കാര്യമാണ് പറഞ്ഞു വരുന്നത്. ചൈനയിലെ സമ്പന്നരായ യുവാക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വധുവിനു ക്ഷാമം ആണത്രെ . ഇതിനു ഒരു ഒരുഗ്രന്‍ പ്രതിവിധിയുമായി വന്നിരിക്കുകയാണ് റഷ്യയിലെ ഒരു വിവാഹ ഏജന്‍സി. ഈ പരിപാടിക്ക് അവര്‍ ഒരു പേരും നല്‍കി ‘വൈഫ് ടൂര്‍ ‘അതായത് വൈഫിനെ കണ്ടെത്താന്‍ ഉള്ള ടൂര്‍ .
തങ്ങളുടെ സ്വപ്നത്തിലെ സുന്ദരിയെ കണ്ടെത്താനുള്ള ഈ റഷ്യന്‍ യാത്രയ്ക്ക് വേണ്ടി ആയിരക്കണക്കിനു ഡോളര്‍ ആണ് ചൈനയിലെ സമ്പന്നരായ യുവസുന്ദരന്മാര്‍ ചിലവാക്കുന്നത് . കഴിഞ്ഞ വര്‍ഷം ഏഴ് ചൈനീസ് യുവാക്കള്‍ക്ക് വേണ്ടി ആദ്യത്തെ ‘വൈഫ് ടൂര്‍’ സംഘടിപ്പിച്ചിരുന്നു. അന്നു ക്ഷണിയ്ക്കപ്പെട്ടു വന്ന ഇരുപത്തഞ്ച് പെണ്‍കുട്ടികളില്‍ നിന്നു തിരഞ്ഞെടുത്തവരുമായി അവര്‍ ഡേറ്റിംഗ് ആരംഭിയ്ക്കുകയും ചെയ്തുകഴിഞ്ഞു.
നിലനില്‍ക്കുന്ന വിശ്വസ്തമായ ബന്ധങ്ങളാണ്ചൈനക്കാര്‍ തേടുന്നത്. അന്തസ്സും മര്യാദയുമുള്ള തങ്ങളെ ഭരിയ്ക്കാത്ത പെണ്ണുങ്ങളെയാണ് മിക്കവരും ആവശ്യപ്പെടുന്നത്. ചൈനയിലേ സ്ത്രീപുരുഷ് അനുപാതം ഭീഷണിയുടെ വക്കിലാണ്.നൂറ്റിയിരുപത് പുരുഷന്മാര്‍ക്ക് നൂറു സ്ത്രീകള്‍ മാത്രമാണുള്ളത്.ഡേറ്റിംഗ് അവരുടെ ജീവിതച്ചര്യയുടെ ഭാഗമാണെങ്കിലും പ്രേമിയ്ക്കാന്‍ പെണ്ണില്ല എന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയും പണം മുടക്കി ഇണയെ തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ഈ യുവാക്കള്‍ തീരുമാനിച്ചത് .എന്തായാലും ഇതില്‍ വന്‍ നേട്ടം കൊയ്യുന്നത് ട്രാവല്‍ ഏജന്‍സികള്‍ ആണെന്നതില്‍ രണ്ടഭിപ്രായം വേണ്ട .