ഇങ്ങനെ സ്കൂളില്‍ പോകുന്നവരെ കണ്ടിട്ടുണ്ടോ?; ലോകത്തിലെ ഏറ്റവും അപകടകരമായ സ്‌കൂള്‍ യാത്ര ഇതാണ്
സാധാരണ സ്കൂളില്‍ ബസ്സിലോ കാറിലോ അല്ലെങ്കില്‍ നടന്നോ ആകും മിക്കവാറും പോകുന്നത് .എന്നാല്‍ ദിവസവും അപകടം മാത്രം നിറഞ്ഞ 2,624 അടി മലമുകളിലേക്ക് സ്‌കൂള്‍ വിട്ട് തിരികെ കയറി പോകുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ .
സാധാരണ സ്കൂളില്‍ ബസ്സിലോ കാറിലോ അല്ലെങ്കില്‍ നടന്നോ ആകും മിക്കവാറും പോകുന്നത് .എന്നാല്‍ ദിവസവും അപകടം മാത്രം നിറഞ്ഞ 2,624 അടി മലമുകളിലേക്ക് സ്‌കൂള്‍ വിട്ട് തിരികെ കയറി പോകുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ .അങ്ങനെ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയും ചിത്രവും ആണ് ചൈനയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്.
സിചുവാന്‍ പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ കുട്ടികള്‍ ഉള്‍പെടെ ഉള്ളവര്‍ ആണ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഏണിയിലൂടെ സ്‌കൂളിലേക്ക് പോകുന്നതും തിരികെ ഗ്രാമത്തിലേക്ക് വരുന്നതും. ഇവരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത് 2,624 അടി മുകളിലുള്ള മലയിലാണ്.ആറു വയസുള്ള കുട്ടി വരെ ഈ യാത്രയില്‍ ഉണ്ട് എന്നത് അതിശയകരമാണ് .
സ്‌കൂളില്‍ നിന്ന് ഇവരുടെ ഗ്രാമത്തിലേക്ക് കുട്ടികള്‍ രണ്ട് മണിക്കൂറു കൊണ്ടാണ് കയറുന്നത്. 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ ബാഗും ചുമലില്‍ തൂക്കിയാണ് ഈ മല കയറുന്നത്. 1,500 സ്റ്റീല്‍ പൈപ്പും കൊണ്ടാണ് ഈ ഏണി നിര്‍മ്മിച്ചിരിക്കുന്നത്.