ന്യൂസിലൻഡിനെ നയിക്കാൻ പുതിയ പ്രധാനമന്ത്രി: ക്രിസ് ഹിപ്കിൻസ്

0

വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.

2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്. 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിൻസ് ആയിരുന്നു. ന്യൂസിലൻഡിന്റെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ്.