നഗരം ഒരുങ്ങി ക്രിസ്മസ്സിനെ വരവേൽക്കാൻ

Share
നഗരം ഒരുങ്ങി ക്രിസ്മസ്സിനെ വരവേൽക്കാൻ
image


ശാന്തിയുടെയും സമാധാനത്തിന്റെയും രാവായ  ക്രിസ്മസ്സിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഉണ്ണിയേശുപിറന്നതിന്റെ ഓർമ്മക്കായി  ലോകമെമ്പാടുമുള്ള
 വിശ്വാസികൾ നക്ഷത്രങ്ങളും, പുൽക്കൂടും, വിളിക്കുമേന്തി ക്രിസ്മസ്സ് ആഘോഷിക്കുന്നു. ആ ആഘോഷരാവിനു ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഡിസംബറിന്റെ  തുടക്കം മുതലേ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ മുറ്റത്തു നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു. കടകമ്പോളങ്ങൾ മുഴുവൻ ഉത്സവലഹരിയിൽ ആറാടിക്കഴിഞ്ഞു, മ​​ഞ്ഞു പെ​​യ്തു തു​​ട​​ങ്ങും മു​​മ്പു ത​​ന്നെ വി​പ​ണി​യി​ൽ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ തെ​​ളി​​ഞ്ഞു തു​​ട​​ങ്ങി​​.

കരോളിനെയും, ക്രിസ്മസ്സ്  പാപ്പയെയും  വരവേൽക്കാൻ  നക്ഷത്രങ്ങളേന്തി വീഥികൾ ഒരുങ്ങിക്കഴിഞ്ഞു.
 പ്രളയം നമ്മെയെല്ലാം തെല്ലൊന്നു സങ്കടത്തിലാഴ്ത്തിയിരുന്നെങ്കിലും, ക്രിസ്മസ്സ്  വിപണി നിറങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. പ​​ല ഡി​​സൈ​​നു​​ക​​ളി​​ല്‍ പേ​​പ്പ​​ര്‍, പ്ലാ​​സ്റ്റി​​ക്ക്, എ​​ല്‍ഇ​​ഡി ന​​ക്ഷ​​ത്ര​​ങ്ങ​​ളും,​​തോ​​ര​​ണ​​ങ്ങ​​ള്‍, പു​​ല്‍ക്കൂ​​ടു​​ക​​ള്‍,  ക്രി​​സ്മ​​സ് ട്രീ, അ​​ല​​ങ്കാ​​ര ബ​​ള്‍ബു​​ക​​ള്‍, ബ​​ലൂ​​ണു​​ക​​ള്‍ എ​​ന്നി​​ങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങളാണ് വിപണിയിൽ ഇത്തവണയും ഉള്ളത്.


ക്രി​​സ്മ​​സ് അടുത്തതോടെ  സാന്‍റയുടെതൊ​​പ്പി​​ക്കും വ​​സ്ത്ര​​ങ്ങ​​ൾക്കും എ​​ൽ​​ഇ​​ഡി വി​​ള​​ക്കു​​ക​​ളു​​മെ​​ല്ലാം ഏതവണത്തേയും പോലെ ആളുകളുടെ തിരക്ക്. പുൽകൂടുകൾക്കും മുഖംമൂടികൾക്കും ആവശ്യക്കാർ ഏറെയാണ്.
കടയിൽ കിട്ടുന്ന പ്ലാസ്റ്റിക് പുൽകൂടുകളും നക്ഷത്രങ്ങളും മാത്രമല്ല  ഇത്തവണ  പാപ്പയെ വരവേൽക്കാനുള്ളത്. കുട്ടികൾ വീട്ടിൽത്തന്നെ ഒരുക്കിയ നക്ഷത്രങ്ങളും പുൽക്കൂടും ക്രി​​സ്മ​​സ് ട്രീയുമുണ്ട്.അങ്ങനെ പുതുമയേയും പഴമയേയും ഒത്തിണക്കി കേരളക്കരയാകെ ക്രിസ്മസ്സ് രവിനായുള്ള കാത്തിരിപ്പിലാണ്.

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്