CIAL ഗോള്‍ഫ് ക്ലബ്‌ : രണ്ടാം ഘട്ടം ഒരുങ്ങുന്നു

കൊച്ചി: CIAL ഗോള്‍ഫ് ക്ലബ്‌ 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആക്കുന്നതിനുള്ള അവസാന ഘട്ട മിനുക്ക്‌ പണികള്‍ ദ്രുത ഗതിയില്‍ പുരോഗതിക്കുന്നു. ഈ വര്‍ഷാവസാനത്തോടു കൂടി പുതിയ ഗോള്‍ഫ് കോഴ്സ് തയ്യാറാകും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഫ് ക്ലബ്ബുകളില്‍ ഒന്നാകാന്‍ തയ്യാറാവുകയാണ്‌  കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിനോട് അനുബന്ധിച്ചുള്ള  CIAL ഗോള്‍ഫ് & കണ്‍ട്രി ക്ലബ്‌ . ഇപ്പോള്‍  നിലവിലുള്ള  9 ഹോള്‍ ഗോള്‍ഫ് കോഴ്സിനെ  7400 അടി കൂടി വിപുലീകരിച്ച്  18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആക്കുന്നതിനുള്ള അവസാന ഘട്ട മിനുക്ക്‌ പണികള്‍ ദ്രുത ഗതിയില്‍  പുരോഗതിക്കുന്നു. ഈ വര്‍ഷാവസാനത്തോടു കൂടി പുതിയ ഗോള്‍ഫ് കോഴ്സ് തയ്യാറാകുമെന്ന് കരുതുന്നു.

12 കോടി ചിലവിട്ടാണ് ഈ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ CIAL - ഗോള്‍ഫ് & കണ്‍ട്രി ക്ലബ്‌ ഒരു "All-Weather" ഗോള്‍ഫ് കോഴ്സ് ആകും. ആദ്യ ഘട്ടത്തില്‍  18 കോടി ചിലവിട്ടു നിര്‍മ്മിച്ച ഈ ഗോള്‍ഫ് കോഴ്സ് ഇതോടു കൂടി  ഇന്‍റെര്‍നാഷണല്‍ നിലവാരമുള്ള ടൂര്‍ണമെന്‍ടുകള്‍  സംഘടിപ്പിക്കാന്‍ പറ്റിയ കേരളത്തിലെ ഏക 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആയി മാറും.

പച്ച പുല്ലു വിരിച്ച 10 ഏക്കറില്‍ 4 തടാകങ്ങളും, ചെറിയ ചെറിയ കുന്നുകളും ഈ ഗോള്‍ഫ് കോഴ്സിനെ മനോഹരമാക്കുന്നു, 7 ഏക്കറില്‍ ഒരുങ്ങുന്ന രണ്ടാം ഘട്ടം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഗോള്‍ഫ് കോഴ്സ്  ആയി ഇത് അറിയപ്പെടും. കോരി ചൊരിയുന്ന മഴക്ക് ശേഷവും ഒരു തടസുവുമില്ലാതെ  മത്സരം  പുനരാരംഭിക്കാം എന്നുള്ള സവിശേഷതയും ഈ ഗോള്‍ഫ് ക്ലബിനെ മത്സര പ്രേമികള്‍ക്ക് പ്രിയമുള്ളതാക്കും.

തുടക്കക്കാര്‍ക്ക് വേണ്ടി ഒരു ഗോള്‍ഫ് അക്കാദമിയും മറ്റു സൗകര്യങ്ങളും ഇതോടൊപ്പം തയ്യാറായി വരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ