ലണ്ടന്‍ ഓഹരി വിപണി തുറന്ന് ചരിത്രം കുറിച്ച് പിണറായി വിജയന്‍

ലണ്ടന്‍ ഓഹരി വിപണി തുറന്ന് ചരിത്രം കുറിച്ച് പിണറായി വിജയന്‍
image (1)

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി തുറന്ന് ചരിത്രം കുറിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചിരുന്നു. ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്.ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ്‌ പിണറായി വിജയന്‍.

ഇത്തരത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം കിഫ്ബിയാണ്.  അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചിരിക്കുന്ന കിഫ്ബിക്ക് ഈ ഓഹരിവ്യാപാരം നേട്ടമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ലണ്ടനിലെ മോണ്‍ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകള്‍. യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പ്രവാസിച്ചിട്ടിയില്‍ ചേരാനുള്ള അവസരമാണ് ഇതോടെ ലഭിക്കുക.

പൂര്‍ണമായും ഓണ്‍ലൈനിലൂടെ പണമടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്ഥിതി അറിയാനും കഴിയുന്ന സംവിധാനമാണ് കെ എസ് എഫ് ഇ ഒരിക്കിയിരിക്കുന്നത്.

ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ മറ്റ് പരിപാടികളുടെ തുടര്‍ച്ചയാണ് ഈ അവസരമെന്നാണ് കിഫ്ബി അധികൃതര്‍ പറയുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ