മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിൽ; ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന്

Share

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിൽ. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണ ജോർജ് എന്നിവർ ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന മലയാളി പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പ്രമുഖ വ്യവസായി എംഎ യൂസഫലിയും പരിപാടിക്കെത്തും.

നാളെ കാർഡിഫ് സർവകലാശാല മുഖ്യമന്ത്രി സന്ദർശിക്കും. മലയാളി നഴ്‌സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റന്നാൾ മലയാളി വ്യാപാര സമൂഹവമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്നലെ ലണ്ടനിലെത്തിയ അദ്ദേഹം മാർക്‌സിന്റെ ശവകുടീരവും മഹാത്മാ ഗാന്ധിയുടെ പ്രതിമയും സന്ദർശിച്ചിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിദേശ പര്യടനം തുടക്കത്തിലേ വാര്‍ത്തയും വിവാദവുമായിരുന്നു. പോയിട്ട് എന്ത് കിട്ടിയെന്ന എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു അദ്യഘട്ട ചര്‍ച്ച. സന്ദര്‍ശനം തുടങ്ങാൻ നിശ്ചയിച്ച തീയതി കോടിയേരിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പുതുക്കി. ഫിൻലാന്റ് സന്ദര്‍ശനം വെട്ടിച്ചുരുക്കി നോര്‍വെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ യുകെയിലേക്കെത്തി.

ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം അടക്കം കാര്യപരിപാടികൾ അജൻഡയിലുണ്ട്. മലയാളി പ്രവാസി സംഗമം അടക്കം ഒട്ടേറെ പരിപാടികളുമുണ്ട് ലിസ്റ്റിൽ. നോർവ്വെയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, പൊതുഭരണ സെക്രട്ടറി കെആ‌ ജ്യോതിലാൽ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്സനൽ അസിസ്റ്റൻറ് സുനീഷ്, യുകെയിൽ മന്ത്രിമാരായ വീണാ ജോർജ്ജും, വി ശിവൻകുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ