ഓപ്പറേഷന്‍ കരോക്കേ: പണം ലഭിച്ചാല്‍ എന്തും പ്രചരിപ്പിക്കാം; ഒളിക്യാമറയില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍

ഓപ്പറേഷന്‍ കരോക്കേ: പണം ലഭിച്ചാല്‍ എന്തും പ്രചരിപ്പിക്കാം; ഒളിക്യാമറയില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍
Operation-karoke-Bollywood

ബോളിവുഡിലെ താരങ്ങളെ ആപ്പിലാക്കി കോബ്ര പോസ്റ്റിന്റെ ഓപറേഷന്‍ കരോക്കെ. വന്‍തുക നല്‍കിയാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡിലെ ഗായകരും താരങ്ങളും സംവിധായകരും തയ്യാറാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ബോളിവുഡിനെ ആകെ മൊത്തം അങ്കലാപ്പിലാക്കി കോബ്ര പോസ്റ്റിന്റെ ഈ പുതിയ ഒളികാമറ ഓപ്പറേഷന്‍. ഓപ്പറേഷന്‍ കരോക്കേ എന്നാണ് ദൗത്യത്തിന് കോബ്ര പോസ്റ്റ് പേരിട്ടിരിക്കുന്നത്.

നടന്‍മാരായ ജാക്കി ഷെറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയ്, സോനു സൂദ്, അമീഷാ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്‌വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്‌ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ. സണ്ണി ലിയോണ്‍, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത്, ഗായകരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍ തുടങ്ങിയവരാണ് കോബ്ര പോസ്റ്റിന്റെ ഒളികാമറാ ഓപറേഷനില്‍ കുടുങ്ങിയിട്ടുള്ളത്.

ഈ 36 താരങ്ങളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. വിദ്യ ബാലൻ, അര്‍ഷാദ് വാര്‍സി, റാസ മുറാദ് തുടങ്ങിയവർ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറായില്ല.
ഈ 36 താരങ്ങളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എക്കൗണ്ടുകള്‍ ലക്ഷങ്ങളാണ് പിന്തുടരുന്നത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പബ്ലിക്ക് റിലേഷന്‍ ഏജന്റുമാര്‍ എന്ന നാട്യത്തിലാണ് ഇവര്‍ താരങ്ങളെ സമീപിച്ചത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്