ജനുവരി 4 മുതൽ കോളജുകൾ തുറക്കാൻ നിർദേശം

Share

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ ആരംഭിക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും നാലിനുതന്നെ ക്ലാസ് ആരംഭിക്കും.

രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്കായിരിക്കും പ്രാധാന്യം നൽകുക. ക്ലാസുകൾ ആരംഭിച്ച് പത്ത് ദിവസത്തിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകണം. ഇതനുസരിച്ചാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസുകൾ ആരംഭിക്കുക.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ