പ്രൈം വോളിബോള്‍ ലീഗിന് ഇന്നു തുടക്കം

Share

പ്രഥമ പ്രൈം വോളിബോൾ ലീഗിന് നാളെ ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും. കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും തമ്മില്‍ രാത്രി ഏഴിനാണ് ഉദ്ഘാടനമത്സരം.

ഇന്ത്യന്‍ വോളിബോളിന് പ്രൊഫഷണലിസത്തിന്റെ മുഖം സമ്മാനിക്കുന്ന ലീഗിന് ആദ്യം കൊച്ചിയാണ് വേദിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഹൈദരാബാദിലേക്കു മാറ്റുകയായിരുന്നു. കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനും കാലിക്കറ്റ് ഹീറോസിനും പുറമേ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ് എന്നിവരും ലീഗില്‍ പങ്കെടുക്കുന്നുണ്ട്.

2 മത്സരങ്ങളുള്ള ദിവസങ്ങളിൽ രണ്ടാമത്തെ മത്സരം രാത്രി 9ന്. മത്സരങ്ങളെല്ലാം സോണി ടെൻ ചാനലുകളിൽ തൽസമയം. ജൈവസുരക്ഷാ വലയത്തിനുള്ളിൽ നടക്കുന്ന ലീഗിലെ മത്സരങ്ങൾക്കു കാണികളെ അനുവദിക്കില്ല. ബേസ്‌ലൈൻ വെഞ്ചേഴ്സാണ് ലീഗിന്റെ സംഘാടകർ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ