സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു ; ഇന്ന് 1465 പേർക്ക് കൊവിഡ്, 6 മരണം

Share

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന് 1465 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേർ മരിച്ചു. ഇന്നലെയും ആയിരത്തിനു മുകളിലാണ് കൊവിഡ് കേസ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളം ജില്ലയിലാണ്. 475 പേർക്കാണ് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.

ഈ സംസ്ഥാനങ്ങളില്‍ കൊവിഡിൻ്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ